തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ സ്ഥാപനമായ എക്‌സാലോജികിന്റെ കണ്‍സള്‍ട്ടന്റാണ് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെ ഡയറക്ടറായ ജെയ്ക്ക് ബാലകുമാര്‍ എന്ന ആരോപണവുമായി വി ടി ബല്‍റാം എം എല്‍എ.തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ആരോപണവുമായി എംഎല്‍എ എത്തിയത്.
വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
Exalogic Solutions എന്ന കമ്പനിയുമായി ‘വളരെ വ്യക്തിപരമായ’ തലത്തില്‍ ഇടപെടുകയും അതിന്റെ സംരംഭകര്‍ക്ക് തന്റെ ‘അപാരമായ അറിവ് ഉപയോഗിച്ച് മാര്‍ഗ്ഗദര്‍ശനം നല്‍കുക’യും ചെയ്യുന്ന കണ്‍സള്‍ട്ടന്റാണ് ജെയ്ക്ക് ബാലകുമാര്‍.
ഇദ്ദേഹം കഴിഞ്ഞ 16 വര്‍ഷമായി പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെ ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു.
ചുമ്മാ ഒരു അമേരിക്കന്‍ ഇന്ത്യക്കാരനെ പരിചയപ്പെടുത്തി എന്നേയുള്ളൂ.
ഇ- മൊബിലിറ്റി പദ്ധതി എന്ന പേരില്‍ 3000 ഇലക്ട്രിക് ബസ് വാങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് നേരത്തെ ആരോപിച്ചിരുന്നു. ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് ചട്ടം ലംഘിച്ചാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയത്.
കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ ദുരൂഹതയുണ്ട്. സെബി രണ്ടു വര്‍ഷത്തേയ്ക്ക് നിരോധിച്ച കമ്പനിയാണ് ഇത്. സത്യം കുംഭകോണത്തില്‍ അടക്കം കമ്പനിക്കെതിരെ ഗുരുതരമായ 9 കേസുകള്‍ നിലില്‍ക്കുമ്പോഴാണ് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ കമ്പനിയും മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്‌സാലോജിക് സൊല്യൂഷന്‍സ് എന്ന സ്ഥാപനവുമായി അടുത്ത ബന്ധമുണ്ടെന്ന് വിടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ് സൂചിപ്പിക്കുന്നത്.