വനിതാ മതില്‍ പരിപാടിയുടെ കണ്‍വീനര്‍ വര്‍ഗീയവാദിയാണെന്ന് വി.ടി.ബല്‍റാം

VT-balram

തിരുവനന്തപുരം : ജനുവരി ഒന്നിന് സംസ്ഥാന വ്യാപകമായി നടക്കുന്ന വനിതാ മതില്‍ പരിപാടിയുടെ കണ്‍വീനര്‍ വര്‍ഗീയവാദിയാണെന്ന് വി.ടി.ബല്‍റാം.

‘പിണറായി വിജയന്‍ സിപി സുഗതനേപ്പോലുള്ള വര്‍ഗീയ ഭ്രാന്തന്മാരെ മുന്നില്‍ നിര്‍ത്തി നാവോത്ഥാന പൊറാട്ട് നാടകം കളിക്കുമ്പോള്‍ അതിനെതിരെ ഒരക്ഷരം ഉരിയാടാന്‍ ഒരെണ്ണത്തിനും നാവ് പൊങ്ങൂല’-ബല്‍റാം ഫേയ്‌സ് ബുക്കില്‍ കുറിച്ചു.

ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…

നമ്മുടെയൊക്കെ ഫേസ്ബുക്ക് ഫ്രണ്ടിന്റെ ഫ്രണ്ടിന്റെ ഫ്രണ്ട് എവിടെയെങ്കിലും എന്തെങ്കിലുമൊക്കെപ്പറഞ്ഞാൽ അതിന്റെ പേരിൽപ്പോലും നമ്മളെ ചോദ്യം ചെയ്ത് കൊത്തിപ്പറയ്ക്കാൻ ആർത്തലച്ച് വരുന്നവരാണ് കമ്യൂണിസ്റ്റ് വെട്ടുകിളിക്കൂട്ടം. എന്നാൽ അവരുടെയൊക്കെ ആൾദൈവമായ പിണറായി വിജയൻ സിപി സുഗതനേപ്പോലുള്ള വർഗീയ ഭ്രാന്തന്മാരെ മുന്നിൽ നിർത്തി നാവോത്ഥാന പൊറാട്ട് നാടകം കളിക്കുമ്പോൾ അതിനെതിരെ ഒരക്ഷരം ഉരിയാടാൻ ഒരെണ്ണത്തിനും നാവ് പൊങ്ങൂല.

”ഹാദിയയെ തെരുവിൽ ഭോഗിക്കണം”, “ഭരണഘടനയുടെ നീതിയല്ല, ധർമ്മശാസ്ത്രങ്ങളുടെ അനുമതിയുള്ള സ്വാഭാവിക നീതിയാണ് നടപ്പാവേണ്ടത്”, “ഹിന്ദുക്കളുടെ ഭിക്ഷയാണ് മതേതരത്വമൊക്കെ” എന്നും മറ്റും ഉദ്ഘോഷിക്കുന്ന ഒരു കൊടും വർഗീയവാദിയെ കൺവീനറാക്കിയാണ് പിണറായി വിജയൻ വനിതാമതിലും ചൈനാ വൻമതിലുമൊക്കെ നടപ്പാക്കുന്നതെങ്കിൽ അത് ആർക്കൊക്കെ സ്വീകാര്യത ഒരുക്കാൻ വേണ്ടിയാണെന്നും ആർക്കൊക്കെ എതിരെയുള്ള പടപ്പുറപ്പാടാണെന്നും തിരിച്ചറിയാൻ മതേതര കേരളത്തിന് കഴിയേണ്ടതുണ്ട്.

Top