കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി എംഎല്‍എ വിടി ബല്‍റാം. സീല്‍ ഗാപ് എന്ന ഫ്ളോര്‍ സീലറിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘പഴുതടക്കാനുള്ള ഈ സാധനം അമേരിക്കയില്‍ നിന്ന് വരാന്‍ വൈകുന്നത് കൊണ്ടാണ് മിഷ്ടര്‍ അറസ്റ്റും വൈകുന്നത്’ എന്നാണ് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.
നേരത്തെ, പിണറായി സര്‍ക്കാരിനെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ബല്‍റാം പരിഹസിച്ചിരുന്നു. അറസ്റ്റ് ചെയ്യേണ്ടവരെ അറസ്റ്റ് ചെയ്തിരിക്കുമെന്നും വെറും 80 ദിവസം മാത്രമല്ലേ റേപ്പ് കേസ് പ്രതിയെ സംരക്ഷിച്ചുള്ളൂവെന്നുമാണ് ബല്‍റാം പറഞ്ഞത്.