കാസര്‍കോട്: മഞ്ചേശ്വരത്ത് സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.വി.രമേശന്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയാകും. ഇന്ന് തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ സിപിഎം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നെങ്കിലും മഞ്ചേശ്വരത്തേയും ദേവികുളത്തേയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നില്ല.
ഇന്ന് വൈകീട്ടോടെ സംസ്ഥാന കമ്മിറ്റിയാകും രമേശനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുക. ദേവികുളത്തെ സ്ഥാനാര്‍ഥിയേയും ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് വിവരം.