അഗസ്ത വെസ്റ്റ് ലാന്‍ഡ് കേസ് ; ക്രിസ്ത്യന്‍ മിഷേലിനെ ആദായ നികുതി വകുപ്പ് അറസ്റ്റ് ചെയ്തു

ദില്ലി:അഗസ്ത വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ മുഖ്യ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ ആദായ നികുതി വകുപ്പ് അറസ്റ്റ് ചെയ്തു.

ക്രിസ്റ്റ്യന്‍ മിഷേലിനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അനുമതി നല്‍കിയതിന് പിന്നാലയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതി മുറിയില്‍ വെച്ച് 15 മിനിററ് ചോദ്യം ചെയ്യുന്നതിനാണ് അനുമതി നല്‍കിയത്. ഡല്‍ഹി കോടതി സ്‌പെഷ്യല്‍ ജഡ്ജ് അരവിന്ദ് കുമാറാണ് മിഷേലിനെ ചോദ്യം ചെയ്യാന്‍ ഉപാദികളോടെ അനുമതി നല്‍കിയിരിക്കുന്നത്.

ഇന്ത്യന്‍ പ്രതിരോധമന്ത്രാലയുമായി കരാര്‍ ഉണ്ടാക്കാന്‍ അഗസ്ത വെസ്റ്റ്‌ലാന്‍ഡില്‍ നിന്നും കൈക്കൂലി വാങ്ങിയെന്നാണ് മിഷേലിനെതിരായ കേസ്. അഴിമതിയില്‍ രാഷ്ട്രീയ നേതാക്കളുടെ പങ്ക് വ്യക്തമാക്കുന്ന മിഷേലിന്റെ ഡയറിയിലെ വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

കരാര്‍ ലഭിക്കാന്‍ അഗസ്ത വെസ്റ്റ്‌ലാന്‍ഡിന്റെ മാത്യകമ്ബനി ഫിന്‍മെക്കാനിക്ക നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും 450 കോടി രൂപ കൈക്കൂലിയായി നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. ഇതില്‍ 114 കോടി രൂപ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിനാണ് നല്‍കിയതെന്നും പറഞ്ഞിരുന്നു.

Top