vyapari vyavasayi ekopana samithi strike pulls out

harthal

കോഴിക്കോട്: രാജ്യത്ത് നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നാളെ മുതല്‍ സംസ്ഥാനത്ത് നടത്താനിരുന്ന കടയടപ്പ് സമരത്തില്‍ നിന്ന് പിന്മാറി.

സംസ്ഥാന ധനമന്ത്രിയടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസ്‌റുദ്ദീന്‍ അറിയിച്ചു. ശബരിമല മണ്ഡലകാലം തുടങ്ങുന്നതും വ്യാപാരികള്‍ സമരത്തില്‍ നിന്ന് പിന്മാറാന്‍ കാരണമായി.

1000,500 നോട്ടുകള്‍ റദ്ദാക്കിയപ്പോള്‍ അതിനു പകരമായി പുതിയ സംവിധാനം ഏര്‍പ്പെടുത്തുകയോ ചെറിയ നോട്ടുകള്‍ ലഭ്യമാക്കുകയോ ചെയ്യാത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച മുതല്‍ വ്യാപാരികള്‍ കടകകള്‍ അടച്ചിടാന്‍ തീരുമാനിച്ചിരുന്നത്.

വിപണിയില്‍ നിന്ന് പിന്‍വലിച്ച നോട്ടുകള്‍ കണ്ടെത്താനെന്ന പേരില്‍ കടകളില്‍ നികുതി വകുപ്പ് നടത്തുന്ന റെയ്ഡും വ്യാപര വ്യവസായി ഏകോപന സമിതിയെ പ്രകോപിപ്പിച്ചിരിന്നു

Top