വൈറ്റില ഫ്ലൈ ഓവർ തുറന്നു കൊടുത്ത സംഭവം, ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് പൊലീസ്

കൊച്ചി : വൈറ്റില മേൽപ്പാലം ഉദ്ഘാടനം ചെയ്യുന്നതിനു മുമ്പ് വാഹനങ്ങൾ കടത്തി വിട്ടതിലൂടെ വിഫോർ കേരള പ്രവർത്തകർ ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് പൊലീസ് കോടതിയിൽ. ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് മരട് കോടതിയിലാണ് ഇവരെ ഓൺലൈനായി ഹാജരാക്കിയത്. എന്തു നഷ്ടമാണ് ഉണ്ടാക്കിയതെന്ന ചോദ്യത്തിനു രേഖാമൂലമുള്ള മറുപടി ഇല്ലാതെ വന്നതോടെ നാളെ മഹസർ റിപ്പോർട്ട് സഹിതം പ്രതികളെ ഹാജരാക്കാനായിരുന്നു മജിസ്ട്രേറ്റിന്റെ നിർദേശം.

പ്രതികൾ പാലത്തിലെ ലൈറ്റുകൾക്കും വയറിങ്ങിനും ടാറിങ്ങിനുമെല്ലാം വലിയ നാശനഷ്ടമുണ്ടാക്കി എന്നാണ് പൊലീസ് കോടതിയിൽ അറിയിച്ചത്. പൊതുമരാമത്ത് വകുപ്പിൽനിന്ന് ഇതുകാണിച്ച് പൊലീസിനു പരാതി ലഭിച്ചിട്ടുണ്ടെന്നും അറിയിച്ചു. വാഹനം കടന്നു പോയാൽ നാശനഷ്ടമുണ്ടായത് എങ്ങനെയാണെന്നു ചോദിച്ചാണ് മഹസർ റിപ്പോർട്ട് ആവശ്യപ്പെട്ടത്. പാലത്തിൽ നാശനഷ്ടങ്ങളുണ്ടാക്കിയെന്ന പൊലീസ് വാദം വ്യാജമാണെന്ന നിലപാടാണ് വി4 കേരള പ്രവർത്തകരും സ്വീകരിച്ചിരിക്കുന്നത്.

Top