വൈറ്റിലയില്‍ ക്രോസിങ് ട്രാഫിക് അടച്ച് പൊലീസ്; കുരുക്കിന് തല്‍ക്കാലം ആശ്വാസം

കൊച്ചി: വൈറ്റില മേല്‍പ്പാലത്തിലൂടെയുള്ള ക്രോസിങ് ട്രാഫിക് പൊലീസ് അടച്ചു. മേല്‍പ്പാലങ്ങള്‍ തുറന്നുകൊടുത്ത ശേഷവും എറണാകുളം വൈറ്റില ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഇതിനൊരു താല്‍ക്കാലിക പരിഹാരമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

കൊച്ചി ഈസ്റ്റ് ട്രാഫിക് എസിപി ഫ്രാന്‍സിസ് ഷെല്‍ബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ സംവിധാനമൊരുക്കിയത്. ഇന്നലെയാണ് വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്.

ദേശീയപാതയുടെ വികസനത്തിലും നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിലും വലിയ മുന്നേറ്റം ഈ പാലങ്ങള്‍ സജ്ജമായതോടെ സാധ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. നിരവധി പ്രതിസന്ധികളുണ്ടായിട്ടും വളരെ വേഗത്തില്‍ തന്നെ പാലങ്ങളുടെ പണി പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിനു സാധിച്ചു. അഭിമാനാര്‍ഹമായ നേട്ടമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top