തിരുവനന്തപുരം: വേതന വര്‍ധനവ് ആവശ്യപ്പെട്ട് തൃശൂരില്‍ നഴ്‌സുമാര്‍ നടത്തിവന്നിരുന്ന സമരം ഒത്തു തീര്‍പ്പാക്കണമെന്ന് വി എസ് അച്യുതാനന്ദന്‍. സമരത്തിലേക്ക് നഴ്‌സുമാരെ കടത്തി വിടരുതെന്നും അദ്ദേഹം പറഞ്ഞു.
ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കോടതി നിര്‍ദേശവും വിവിധ സര്‍ക്കാര്‍ കമ്മിറ്റികളുടെ റിപ്പോര്‍ട്ടും അനുസരിച്ച സേവന വേതന വ്യവസ്ഥകള്‍ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു നഴ്‌സുമാരുടെ സമരം.
യു എന്‍ എ യുടെ നേതൃത്വത്തില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ആണ് സമരം നടത്തിയിരുന്നത്