തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളില്‍ ദിവസവേതന-കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അദ്ധ്യാപകരുടെ വേതനം ഉയര്‍ത്തി. യു.ജി.സി/എ.ഐ.സി.ടി.ഇ നിഷ്‌കര്‍ഷിച്ച യോഗ്യതയുള്ളവര്‍ക്ക് പ്രതിദിനം 1,750 രൂപയും പ്രതിമാസം പരമാവധി 43,750 രൂപയുമാണ് പുതിയ വേതനം. നിലവില്‍ 500 രൂപയും 25,000 രൂപയുമായിരുന്നു.
യു.ജി.സി യോഗ്യതയില്ലാത്തവര്‍ക്ക് പ്രതിദിനം 1,600 രൂപയും പ്രതിമാസം 40,000 രൂപയുമായിരിക്കും പുതിയ വേതനം. നിലവില്‍ പ്രതിദിനം 300 രൂപയും പ്രതിമാസം 20,740 രൂപയുമായിരുന്നു.
സര്‍ക്കാര്‍, എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍, മ്യൂസിക്, ട്രെയിനിംഗ്, സംസ്‌കൃത, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, എന്‍ജിനിയറിംഗ്, പോളിടെക്നിക്ക് കോളേജുകള്‍ക്ക് ഉത്തരവ് ബാധകമായിരിക്കും.