മാരുതിയുടെ ടോള്‍ബോയ് വാഗണ്‍ആറിന്റെ പുതിയ പതിപ്പ് വിപണിയില്‍. ടിയാഗോ, സാന്‍ട്രോ തുടങ്ങി ഹാച്ച്ബാക്കുകളില്‍ ഇപ്പോള്‍ താരങ്ങളേറെയാണ്. ഇതോടെ ഹാച്ച്ബാക്ക് സെഗ്മന്റെില്‍ മാരുതിക്ക് ചെറുതായൊന്ന് കാലിടറി. നഷ്ടപ്പെട്ട വിപണിവിഹിതം തിരികെ പിടിക്കുന്നതിനായി വാഗണ്‍ ആറിനെ പരിഷ്‌കരിച്ച് പുറത്തിറക്കുകയാണ് മാരുതി. കൂട്ടിച്ചേര്‍ക്കലുകളും പരിഷ്‌കാരങ്ങളും വാഗണ്‍ ആറില്‍ മുമ്പ് തന്നെ മാരുതി വരുത്തിയിട്ടുണ്ടെങ്കിലും കാതലായ മാറ്റം ഉണ്ടാവുന്നത് ഇപ്പോഴാണ്.
ബോക്‌സി പ്രൊഫൈലിലാണ് വാഗണ്‍ ആര്‍ ഇക്കുറിയും അവതരിക്കുന്നത്. മാറ്റ് ബ്ലാക്ക് ഫിനിഷിലുള്ള ഗ്രില്ലും താഴ്ന്ന ബംബറും പൂര്‍ണമായും പരിഷ്‌കരിച്ച ഹെഡ്‌ലൈറ്റുമാണ് വാഗണ്‍ ആറിന്റെ മുന്‍ വശത്തിലെ പ്രധാനസവിശേഷതകള്‍. സ്വിഫ്റ്റിലും എര്‍ട്ടിഗയിലുമുള്ള ഫ്‌ലോട്ടിങ് റൂഫ് ഡിസൈന്‍ ഇക്കുറി വാഗണ്‍ ആറിനും മാരുതി നല്‍കിയിട്ടുണ്ട്.
ടോള്‍ ബോയ് ലുക്ക് നിലനിര്‍ത്തിയെത്തുന്ന വാഹനത്തിന് അടിമുടി മാറ്റങ്ങളുണ്ട്. വീതികൂടിയ ബോഡി, മികച്ച ഇന്റീരിയര്‍, കൂടുതല്‍ സ്ഥല സൗകര്യമുള്ള ക്യാബിന്‍, ബെസ്റ്റ് ഇന്‍ ക്ലാസ് ബൂട്ട് സ്‌പെയ്‌സ് എന്നിവ പ്രത്യേകതകളാണ്.രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലായി ലഭിക്കുന്ന കാറിന്റെ എക്‌സ്‌ഷോറൂം വില 4.19 ലക്ഷം മുതല്‍ 5.69 ലക്ഷം രൂപ വരെയാണ്.