പുതിയ വാഗണ്‍ആര്‍ ഇലക്ട്രിക്ക് കാറുകള്‍ ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണ ഓട്ടം നടത്തി. അടുത്ത വര്‍ഷത്തോടെ വാഗണ്‍ ആര്‍ ഇലക്ട്രിക് പതിപ്പ് വിപണിയില്‍ എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ഇലക്ട്രിക് വാഗണ്‍ആറുകള്‍ രാജ്യത്ത് പരീക്ഷണയോട്ടം ആരംഭിച്ച് കഴിഞ്ഞു. മാരുതിയുടെ വൈദ്യുത കാറില്‍ വാഹന പ്രേമികള്‍ വലിയ പ്രതീക്ഷയാണ് കാഴ്ച വച്ചിരിക്കുന്നത്.
പുതുതലമുറ വാഗണ്‍ആര്‍ ഹാച്ച്ബാക്കിനെ ആധാരമാക്കിയാണ് വാഗണ്‍ആര്‍ ഇലക്ട്രിക്ക് മോഡലിനെ കമ്പനി രൂപകല്‍പ്പന ചെയ്യുന്നത്. ഇറക്കുമതി ചെയ്ത കാറുകളാണ് ഇപ്പോള്‍ പരീക്ഷണയോട്ടത്തിന് ഉപയോഗിക്കുന്നതെങ്കിലും മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി കമ്പനിയുടെ ഗുരുഗ്രാം ശാലയില്‍ നിന്ന് പുതിയ വാഗണ്‍ആര്‍ ഇലക്ട്രിക്ക് കാറുകള്‍ പുറത്തിറങ്ങും.
കാര്‍ നിരത്തിലിറക്കിയതിലൂടെ ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന പ്രദേശങ്ങളില്‍ പരീക്ഷിച്ച് മോഡലിന്റെ പോരായ്മകള്‍ പരിഹരിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞവര്‍ഷം ദില്ലിയില്‍ നടന്ന ‘മൂവ്’ ഉച്ചകോടിയിലാണ് വാഗണ്‍ആര്‍ ഇലക്ട്രിക്കിനെ കമ്പനി ആദ്യമായി പൊതുസമക്ഷം അവതരിപ്പിച്ചത്. ജാപ്പനീസ് ആഭ്യന്തര വിപണിയില്‍ വില്‍പനയ്‌ക്കെത്തുന്ന വാഗണ്‍ആറിന്റെ മാതൃകയിലാണ് ഹാച്ച്ബാക്കിന്റെ ഒരുക്കം.
വാഗണ്‍ആര്‍ ഇവിയായിരിക്കും മാരുതിയുടെ ആദ്യ വൈദ്യുത കാറെന്ന വിവരം കമ്പനി ആദ്യമെ സ്ഥിരീകരിച്ചിട്ടുണ്ട്. വേര്‍പ്പെട്ട ഹെഡ്‌ലാമ്പ് ശൈലി കാറിന് ആധുനിക മുഖരൂപം സമ്മാനിക്കുന്നു. വശങ്ങളിലാണ് വാഗണ്‍ആര്‍ ഇലക്ട്രിക്കിന് കൂടുതല്‍ പക്വത. ബോഡി നിറമുള്ള B പില്ലര്‍ മുന്‍ പിന്‍ ക്യാബിനുകളെ തമ്മില്‍ വേര്‍തിരിക്കുന്നു. പില്ലറുകള്‍ക്ക് വീതി കൂടുതലാണ്.ഒറ്റച്ചാര്‍ജ്ജില്‍ 150 കിലോമീറ്റര്‍ ദൂരം വരെ വാഗണ്‍ആര്‍ ഓടുമെന്ന് പ്രതീക്ഷിക്കാം.