ഇന്ത്യന്‍ ഉപയോക്താക്കളെ കൂടുതല്‍ സുരക്ഷിതവും ഉത്തരവാദിത്വവുമുള്ള സമൂഹമായി മാറ്റുന്നതിനായി ടിക്ക് ടോക്ക് ഒരുങ്ങുന്നു. #WaitASecToRefletc എന്ന പ്രചാരണത്തിനാണ് ടിക് ടോക്ക് തുടക്കമിട്ടിരിക്കുന്നത്. ഇത് ഉപയോക്താക്കളെ പ്രചോദിപ്പിക്കുന്നതിനും ഓണ്‍ലൈന്‍ ചെയ്തികള്‍ക്കു മുന്‍പെ തങ്ങളുടെ പ്രവര്‍ത്തികളെ കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനുമാണ്. ഡിജിറ്റല്‍ ശാക്തീകരണ ഫൗണ്ടേഷനുമായി (ഡിഇഎഫ്) സഹകരിച്ചാണ് ടിക് ടോക്ക് പരിപാടി സംഘടിപ്പിക്കുന്നത്.
#WaitASecToReflect പ്രചാരണത്തിലൂടെ ഡിജിറ്റല്‍ പൗരന്മാരെ കൂടുതല്‍ ഉത്തരവാദിത്വമുള്ളവരാക്കാനും വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഡിജിറ്റല്‍ സമൂഹത്തോടുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി ഡിജിറ്റല്‍ ശാക്തീകരണ ഫൗണ്ടേഷനുമായി സഹകരിക്കുന്നതില്‍ ആഹ്ളാദമുണ്ടെന്നും ടിക് ടോക്ക് പബ്ലിക് പോളിസി (ഇന്ത്യ) ഡയറക്ടര്‍ നിതിന്‍ സലൂജ പറഞ്ഞു.
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്ന സാധാരണക്കാരുമായി ബന്ധപ്പെട്ട ജീവിത സാഹചര്യങ്ങളെ കുറിച്ചുള്ള മൂന്ന് ഡിജിറ്റല്‍ സിനിമകള്‍ പ്രചാരണത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്നുണ്ട്. ഓണ്‍ലൈന്‍ പോസ്റ്റുകള്‍ ജീവിതങ്ങളിലുണ്ടാകുന്ന പ്രത്യാഘാതങ്ങളാണ് സിനിമയിലൂടെ അവതരിപ്പിക്കുന്നത്. യുവാക്കള്‍ക്കിടയിലെ ഡിജിറ്റല്‍ ആസക്തിയിലാണ് ഒരു സിനിമ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.