പാലക്കാട്: വാളയാര്‍ കേസില്‍ തുടരന്വേഷണത്തിനുള്ള ഉത്തരവ് നാളെയെന്ന് പോക്‌സോ കോടതി അറിയിച്ചു. പ്രതികളായ വി മധു, ഷിബു എന്നിവരുടെ റിമാന്‍ഡ് കാലാവധി അടുത്ത മാസം അഞ്ചു വരെ നീട്ടി. പുനര്‍വിചാരണ നടപടിക്ക് തുടക്കമിട്ടതോടെയാണ് ബുധനാഴ്ച ഇരുവരെയും കോടതി റിമാന്‍ഡിലയച്ചത്. നേരത്തെ, മറ്റൊരു പ്രതി എം മധുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
തുടരന്വേഷണം സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം നല്‍കിയ അപേക്ഷയിലാണ് കോടതി തീരുമാനമെടുത്തത്. റെയില്‍വെ എസ് പി നിശാന്തിനിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം കഴിഞ്ഞ ദിവസമാണ് തുടരന്വേഷണത്തിനുളള അപേക്ഷ കോടതിയില്‍ നല്‍കിയത്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും തുടരന്വേഷണത്തിനായി സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.