ദേശീയ ബാലാവകാശ കമ്മീഷന്‍ വാളയാര്‍ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: ദേശീയ ബാലാവകാശ കമ്മീഷന്‍ വാളയാര്‍ സന്ദര്‍ശിക്കും. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ നിര്‍ദ്ദേശ പ്രകാരമാണ് കമ്മീഷന്‍ വാളയാറിലെത്തുന്നത്. ഇതിന് മുന്നോടിയായി വി മുരളീധരന്‍ കമ്മിഷന്‍ ചെയര്‍മാന്‍ പ്രിയങ്ക് കനുംഗോയുമായികൂടിക്കാഴ്ച നടത്തി.

സംസ്ഥാന ബാലാവകാശ കമ്മീഷനിലെ നിയമനങ്ങള്‍ കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണോയെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ പരിശോധിക്കും.കേസില്‍ പ്രൊസിക്യൂഷന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്നും നിരപരാധിത്വം തെളിയിക്കാനുള്ള പോക്‌സോ പ്രതിയുടെ ഉത്തരവാദിത്തം കോടതി പരിഗണിച്ചിട്ടില്ലെന്നും വി മുരളീധരന്‍ പറഞ്ഞു.

Top