തിരുവനന്തപുരം: വാളയാര്‍ അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരാഹാരമിരുന്ന അഡ്വ. ജലജ മാധവനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് നടപടി. മുന്‍ പബ്ലിക് പ്രോസിക്യൂട്ടറായ ജലജ മാധവന്‍ ആറു ദിവസമായി സമരം തുടങ്ങിയിട്ട്.
ജലജയ്ക്ക് പകരം സമരസമിതി നേതാവ് അനിത നിരാഹാരം ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ പെണ്‍കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്യുമെന്ന് സമരസമിതി ആവര്‍ത്തിച്ചു.