അമേരിക്കയില്‍ ഇനി റോഡിലൂടെ ഫോണില്‍ നോക്കി നടന്നാല്‍ പിഴ

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ റോഡിലൂടെ നടക്കുമ്പോള്‍ ഫോണിലേക്ക് നോക്കി നടന്നാല്‍ 99 അമേരിക്കന്‍ ഡോളര്‍ വരെ പിഴ ഈടാക്കും.

വാഹനാപകടങ്ങളിലായി നിരവധി കാല്‍നടയാത്രക്കാര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനം.

യുഎസ്, യൂറോപ്യന്‍ നഗരങ്ങളിലാണ് പിഴശിക്ഷ നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.

നടപടിക്രമങ്ങളുടെ ഭാഗമായി യുഎസ് സംസ്ഥാനമായ ഹവായിയുടെ തലസ്ഥാനം ഹോണോലുലുവില്‍ ബുധനാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു.

തെരുവുകളിലൂടെ നടക്കുമ്പോള്‍ എന്ത് ഇലക്ട്രോണിക്ക് ഉപകരണം നോക്കി നടന്നാലും പിഴ ഈടാക്കും.

ഇന്ത്യന്‍ തുക അനുസരിച്ച് 2275 രൂപയോളമാണ് പിഴ ഈടാക്കുന്നത്.

റോഡ് സുരക്ഷയുടെ കാര്യത്തില്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കു മാത്രമല്ല കാല്‍നടയാത്രക്കാര്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് മനസ്സിലാക്കി കൊടുക്കുവാന്‍ ഇതോടെ സാധിക്കുമെന്ന് ബില്‍ കൊണ്ടുവന്ന സിറ്റി കൗണ്‍സില്‍ അംഗം ബ്രാന്‍ഡണ്‍ ഇലെഫെന്റെ പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് ഏറ്റവുമധികം കാല്‍നടയാത്രക്കാര്‍ കൊല്ലപ്പെട്ടത്. 5,987 പേരാണ് ഇത്തരത്തില്‍ മരിച്ചതെന്ന് യുഎസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

Top