കൊച്ചി: കലൂരില്‍ മതിലിടിഞ്ഞ് വീണ് തൊഴിലാളികള്‍ കുടുങ്ങി. ഷേണായീസ് ക്രോസ് റോഡിലാണ് അപകടമുണ്ടായത്. രണ്ട് പേരാണ് മതില് കുടുങ്ങിയത്. ഇതിലൊരാളെ അഗ്നിരക്ഷാസേന പ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചു.
മറ്റൊരാളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു. എന്നാല്‍ മൂന്നാമതൊരാള്‍ കൂടി മതിലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരില്‍ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. രണ്ടാമത്തെ ആളുടെ കാല് അവശിഷ്ഠങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതിനാല്‍ പുറത്തെടുക്കാന്‍ പറ്റിയിട്ടില്ല.
ഇയാളുടെ മുകളിലേക്ക് മതില് വീഴുകയും കാല് അതിനകത്ത് കുടുങ്ങി പോകുകയുമായിരുന്നു. കാല് കുടുങ്ങിയതൊഴിച്ചാല്‍ ഇയാള്‍ക്ക് സാരമായ പരിക്കില്ല. ഓട വൃത്തിയാക്കി കോണ്‍ക്രീറ്റ് ചെയ്യുന്ന പണിയിലേര്‍പ്പെട്ട തൊഴിലാളികളാണ് അപകടത്തില്‍ പ്പെട്ടത്. കാലപ്പഴക്കം കാരണം മതില് ഇടിഞ്ഞു വീണതാണെന്നാണ് പ്രാഥമിക നിഗമനം.