മതില്‍ ഇടിഞ്ഞ് വീണുണ്ടായ അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം വീതം

പൂന: പൂനയില്‍ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ മതിലിടിഞ്ഞു വീണ് ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം ധനസാഹയം പ്രഖ്യാപിച്ച് മഹാരാഷ്ട സര്‍ക്കാര്‍. കനത്ത മഴയെ തുടര്‍ന്ന് 40 അടി ഉയരമുളള മതില്‍ സമീപത്തെ കുടിലുകള്‍ക്ക് മുകളിലേക്ക് ഇടിഞ്ഞു വീണ് 17 പേരാണ് മരണപ്പെട്ടത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതായും 24 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. ബിഹാര്‍, ബംഗാള്‍ സ്വദേശികളായ തൊഴിലാളികളാണ് അപകടത്തില്‍ മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ കൊന്തുവ മേഖലയിലാണ് സംഭവമുണ്ടായത്.

Top