വാള്‍മാര്‍ട്ട് ഇന്ത്യ ലിമിറ്റഡിന്റെ 100ശതമാനം ഓഹരികളും സ്വന്തമാക്കി ഫ്ളിപ്കാര്‍ട്ട്

walmart

ബെംഗളുരു: വാള്‍മാര്‍ട്ട് ഇന്ത്യ ലിമിറ്റഡിന്റെ 100ശതമാനം ഓഹരികളും പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്കാര്‍ട്ട് സ്വന്തമാക്കി. ഓഗസ്റ്റോടെ മൊത്തവ്യാപരത്തിന് തുടക്കമിടാന്‍ ലക്ഷ്യമിട്ടാണ് ഫ്ളിപ്കാര്‍ട്ടിന്റെ നീക്കം. പലചരക്ക്, ഫാഷന്‍ എന്നിവയ്ക്കായി പ്രത്യേക വിഭാഗങ്ങളും ഇതോടൊപ്പമുണ്ടാകുമെന്നാണ് വിവരം.

ഫ്ളിപ്കാര്‍ട്ടിലെ തന്നെ പ്രമുഖനായ ആദര്‍ശ് മേനോനായിരിക്കും ഈ വിഭാഗത്തിന്റെ ചുമതല. സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ വാള്‍മാര്‍ട്ടിന്റെ സിഇഒയായ സമീര്‍ അഗര്‍വാള്‍ തല്‍ക്കാലം കമ്പനിയില്‍ തുടരും. പിന്നീട് വാള്‍മാര്‍ട്ടിലെതന്നെ മറ്റൊരു ചുമതലയിലേയ്ക്കുമാറും.

Top