ജബോങ് ഡോട്ട്‌കോമില്‍നിന്ന് പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ടേക്കും

ബംഗളുരു: ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്‌ലറായ ജബോങ് ഡോട്ട്‌കോമില്‍നിന്ന് പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. ഫ്‌ളിപ്കാര്‍ട്ടിനെ വാള്‍മാര്‍ട്ട് ഏറ്റെടുത്ത ശേഷമുള്ള പുനഃസംഘടനയുടെ ഭാഗമായാണ് ജബോങിലെ ജീവനക്കാരെ കുറയ്ക്കുന്നത്.

ഫ്‌ളിപ്കാര്‍ട്ടിന്റെ തന്നെ ഫാഷന്‍ പോര്‍ട്ടലായ മിന്ത്ര 2016ലാണ് ജബോങിനെ ഏറ്റെടുത്തത്. 400 ജീവനക്കാരാണ് നിലവിലുള്ളത്. ഇതില്‍ 200 പേരെങ്കിലും പുറത്തുപോകേണ്ടിവരുമെന്നാണ് സൂചന.

Top