റയില്‍വേയെ ആശങ്കയിലാഴ്ത്തി പാലക്കാട് റാന്‍സംവെയര്‍ ആക്രമണം

പാലക്കാട്: പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഓഫീസിലും റാന്‍സംവെയര്‍ ആക്രമണം. 10 കമ്പ്യൂട്ടറുകളെ വൈറസ് ബാധിച്ചു. സൈബര്‍ ഉദ്യോഗസ്ഥര്‍ ഇവിടെ പരിശോധന നടത്തി.

റയില്‍സുരക്ഷയെയോ ഗതാഗതത്തെയോ വൈറസ് ആക്രമണം നേരിട്ട് ബാധിക്കില്ല. എന്നാല്‍ റെയില്‍വേ ജീവനക്കാരുടെ ശമ്പളം, ജോലി ക്രമം തുടങ്ങിയവയെ ഇത് സാരമായി ബാധിക്കാനിടയുണ്ടെന്ന് സൈബര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വയനാട്ടിലും പത്തനംതിട്ടയിലും വാനാക്രൈ ആക്രമണമുണ്ടായതായി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.

എന്നാല്‍ ചില പഞ്ചായത്തുകളൊഴികെ വാനാക്രൈ ആക്രമണം സംസ്ഥാന സര്‍ക്കാരിന്റെ ഒരു വകുപ്പിനെയും ബാധിച്ചിട്ടില്ലെന്ന് ഐടി മിഷന്‍ നടത്തിയ അതിവേഗ സുരക്ഷാ ഓഡിറ്റിങ്ങില്‍ കണ്ടെത്തി.

Top