Want to come to India but passport suspended: Mallya tells court

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വരാന്‍ ആഗ്രഹമുണ്ട് എന്നാല്‍ തന്റെ പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നതുകൊണ്ടാണ് മടങ്ങി വരാന്‍ കഴിയിയാത്തതെന്ന് മദ്യ വ്യവസായി വിജയ് മല്യ.

ചീഫ് മെട്രോ പൊളിറ്റണ്‍ മജിസ്‌ട്രേറ്റ് സമുത് ദാസിനെ തന്റെ അഭിഭാഷകന്‍ വഴിയാണ് മല്യ ഇക്കാര്യം അറിയിച്ചത്. വിദേശ പണ ഇടപാടുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കുമ്പോഴാണ് മല്യ ഇക്കാര്യം കോടതിയെ അറിയിച്ചത്.

ഫോര്‍മുല വന്‍ ചാമ്പ്യന്‍ഷിപ്പില്‍ കിംഗ്ഫിഷറിന്റെ ലോഗോ പതിപ്പിക്കുന്നതിനായി റിസര്‍വ് ബാങ്കിന്റെ അനുതിയില്ലാതെ രണ്ടു ലക്ഷം ഡോളര്‍ നല്‍കിയെന്നാണ് കേസ്.

ജൂലൈ ഒമ്പതിന് കോടതിയില്‍ നേരിട്ടു ഹാജരാകുന്നതിന് മല്യക്കു നല്‍കിയിരുന്ന ഇളവ് കോടതി റദ്ദു ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് ഇന്ത്യയിലെത്താന്‍ സാധിക്കാത്തതിന്റെ കാരണം മല്യ കോടതിയെ അറിയിച്ചത്.

ഏപ്രില്‍ 23നാണ് മല്യയുടെ പാസ്‌പോര്‍ട്ട് ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തത്. വിവിധ ബാങ്കുകളിലായി 9,000 കോടി രൂപയാണ് മല്യയുടെ ഉടമസ്ഥതതയിലുള്ള കമ്പനികള്‍ തിരിച്ചടയ്ക്കാനുള്ളത്. ഇതേ തുടര്‍ന്ന് ബ്രിട്ടനിലേക്കു കടന്ന മല്യയെ തിരിച്ചെത്തിക്കുന്നതിനായി ഇന്ത്യ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു.

Top