ന്യൂഡല്‍ഹി: പാര്‍ട്ടിക്കെതിരായി താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് സസ്‌പെന്‍ഷനിലായ ബി.ജെ.പി എം.പി കീര്‍ത്തി ആസാദ്.
പാര്‍ട്ടിക്കും സര്‍ക്കാറിനും വേണ്ടിയാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഡി.ഡി.സി.എ സാമ്പത്തിക ക്രമക്കേടുകളുടെ ഉത്തരവാദിത്തം ജെയ്റ്റ്‌ലി ഏറ്റെടുക്കണം. സസ്‌പെന്‍ഷന് ശേഷം പാര്‍ട്ടിയിലെ ആരും തന്നോട് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സി.ബി.ഐ എന്തു നടപടിയാണ് സ്വീകരിച്ചത്. അഴിമതിയെ കുറിച്ച് താന്‍ സ്വന്തമായി അന്വേഷണം നടത്തുന്നുണ്ട്.
ഡി.ഡി.സി.എയുടെ ബാലന്‍സ് ഷീറ്റില്‍ ക്രത്രിമത്വം നടന്നിട്ടുണ്ടെന്നും കീര്‍ത്തി ആസാദ് കുറ്റപ്പെടുത്തി. സോണിയ ഗാന്ധിയുടെ ആവശ്യപ്രകാരമാണ് അഴിമതി താന്‍ ലോക്‌സഭയില്‍ ഉന്നയിച്ചതെന്ന ആരോപണം കീര്‍ത്തി ആസാദ് നിഷേധിച്ചു.
സഭയില്‍ ആരാണ് സംസാരിക്കേണ്ടതെന്ന് നിശ്ചയിക്കേണ്ടത് സ്പീക്കറാണ്. സ്പീക്കറെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന തരത്തിലാണ് ബാലിശമായ ഇത്തരം ആരോപണങ്ങളെന്നും കീര്‍ത്തി ആസാദ് വ്യക്തമാക്കി.