ഐഎസുമായുള്ള പോരാട്ടം അവസാനിച്ചെന്ന് ഇറാഖ് പ്രധാനമന്ത്രി

ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റുമായുള്ള പോരാട്ടം അവസാനിച്ചെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി.ഇറാഖ്-സിറിയ അതിര്‍ത്തിയുടെ പൂര്‍ണ നിയന്ത്രണം സൈന്യം ഏറ്റെടുത്തെന്നും അദ്ദേഹം പറഞ്ഞു.

2014 മുതല്‍ ഐഎസ് ഇറാഖിലും സിറിയയിലുമായി വിവിധ പ്രവിശ്യകള്‍ പിടിച്ചെടുത്ത് സമാന്തര ഭരണം നടത്തുകയായിരുന്നു.നീണ്ട പോരാട്ടത്തിനൊടുവില്‍ ഇറാഖ് സൈന്യം ഈ വര്‍ഷം ജൂലൈയില്‍ മൊസൂളും സിറിയന്‍ സൈന്യം കഴിഞ്ഞ മസാം റാഖയും പിടിച്ചെടുത്തിരുന്നു.

നിരവധി ഐഎസ് തീവ്രവാദികള്‍ സൈന്യങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തീവ്രവാദികളില്‍ ചിലര്‍ സിറിയയിലെ കുഗ്രാമങ്ങളിലേക്കും തുര്‍ക്കി അതിര്‍ത്തി വഴിയും രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ഐഎസുമായുള്ള നേരിട്ടുള്ള യുദ്ധം തങ്ങള്‍ അവസാനിപ്പിച്ചെങ്കിലും അവരുടെ ആശയങ്ങളോടുള്ള പോരാട്ടം തുടരുമെന്ന് അബാദി പറഞ്ഞു.

Top