ദോഹ: അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഗതാഗത ഡയറക്ടറേറ്റ്.
അശ്രദ്ധമായി വാഹനം ഓടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പരമാവധി മൂന്നുമാസത്തേക്ക് വാഹനം ജപ്തി ചെയ്യുമെന്നാണ് ഗതാഗത ഡയറക്ടറേറ്റ് അധികൃതരുടെ താക്കീത്.
വാഹനം ജപ്തിചെയ്യുക മാത്രമല്ല പരമവാധി മൂവായിരം റിയാല്‍ വരെ പിഴയും ഈടാക്കും. ലംഘനം ആവര്‍ത്തിച്ചാല്‍ പബ്ലിക് പ്രോസിക്യൂഷന് കേസ് കൈമാറുകയും ചെയ്യും.
കൂടാതെ വാഹനങ്ങള്‍ അപകടകരമായ നിലയില്‍ ഉപയോഗിച്ച് പൊതുസ്വത്ത് നശിപ്പിക്കപ്പെട്ടാല്‍ നശിപ്പിച്ച വസ്തുവിന്റെ വില ഡ്രൈവറില്‍നിന്ന് ഈടാക്കും.
അശ്രദ്ധമായ ഡ്രൈവിങ്ങും ഗതാഗതവകുപ്പിലെ അന്വേഷണവിഭാഗം കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്.
പൊതുജനങ്ങള്‍ വകുപ്പുമായി സഹകരിക്കണമെന്നും ഇത്തരത്തില്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് കണ്ടാല്‍ അവയുടെ ചിത്രമെടുത്ത് അധികൃതര്‍ക്ക് അയക്കണമെന്നും നിര്‍ദേശമുണ്ട്.
ഗതാഗത പോലീസിന്റെ ശ്രദ്ധയില്‍പ്പെടാതെ അകലെയുള്ള റോഡുകളിലാണ് ഇത്തരം അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നത് എന്നതാണ് ലംഘകരെ പിടികൂടുന്നതില്‍ നേരിടുന്ന പ്രധാന വെല്ലുവിളി.