ആന്ധ്രപ്രദേശില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

വിസാഗ്: ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ആന്ധ്രപ്രദേശില്‍ തീരപ്രദേശത്തുള്ളവര്‍ക്ക് കാലാവസ്ഥാ കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം.

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചതായി ഐഎന്‍ഡി ഓഫീസര്‍ ശ്രീനിവാസ് ആനന്ദ് പറഞ്ഞു.

അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നത് അപകടമാണെന്നും മന്ത്രാലയം അറിയിച്ചു. ഒഡീഷ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലും കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Top