സംസ്ഥാനത്ത് തീര മേഖലയിൽ ജാഗ്രതാ നിർദേശം; കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വിഴിഞ്ഞം മുതൽ കാസർകോട് വരെയുള്ള തീരദേശ മേഖലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് രാത്രി മുതൽ ഞായറാഴ്ച രാത്രി 11.30 വരെ കേരള തീരത്ത് 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം  അറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

Top