തിരുവനന്തപുരം: ഗാജ ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.
മധ്യ- കിഴക്കിനും മധ്യ-പടിഞ്ഞാറും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലുമായി രൂപപ്പെട്ട *’ഗാജ’* ചുഴലിക്കാറ്റ് പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് കഴിഞ്ഞ 6 മണിക്കൂറിൽ, മണിക്കൂറിൽ 13 കി.മി വേഗതയിൽ സഞ്ചരിച്ച്, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ മുകളിൽ (ആൻഡമാൻ ഐലൻഡസ്) രൂപപ്പെട്ടിരിക്കുന്നു. അടുത്ത 24 മണിക്കൂറിൽ ഇത് ശക്തി പ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റുമായി മാറുവാനും സാധ്യതയുണ്ട്.
അടുത്ത 36 മണിക്കൂറിൽ ഇത് പടിഞ്ഞാറ് വടക്ക് – പടിഞ്ഞാറോട്ടും, പിന്നേട് പടിഞ്ഞാറ് തെക്ക്-പടിഞ്ഞാറോട്ടും നീങ്ങി വടക്ക് തമിഴ്നാടിനും തെക്ക് ആഡ്ര പ്രദേശിനും തീരത്ത് അടുത്ത 48 മണിക്കുറിൽ വീശുവാൻ സാധ്യതയുണ്ട്.
ഇതിന്റെ ഫലമായി അടുത്ത 12 മണിക്കൂറിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 45 – 55 കി.മി വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കി.മി വരെയും ആൻഡമാൻ ഐലൻഡിലും ആൻഡമാൻ കടലിലും വീശുവാൻ സാധ്യതയുണ്ട്.
11/11/ 2018 ന്- തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 65 – 75 കി.മി വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 85 കി.മി വരെയും ആകാൻ സാധ്യതയുണ്ട് .ആയതിനാൽ ഇതെ ദിവസം കടൽ പ്രക്ഷുബ്ധമോ അതി പ്രക്ഷുബ്ധമോ ആകാൻ സാധ്യതയുണ്ട്.
12/11/ 2018 ന് തെക്കു പടിഞ്ഞാറൻ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 65 – 75 കി.മി വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 85 കി.മി വരെയും ആകാൻ സാധ്യതയുണ്ട് .ആയതിനാൽ ഇതേ ദിവസം കടൽ പ്രക്ഷുബ്ധമോ അതി പ്രക്ഷുബ്ധമോ ആകാൻ സാധ്യതയുണ്ട്.
13/11/ 2018 ന് വടക്ക് തമിഴ്നാടും തെക്ക് ആന്ധ്ര പ്രദേശിലും കാറ്റിന്റെ വേഗത കുറഞ്ഞ് മണിക്കൂറിൽ 45 – 55 കി.മി വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കി.മി വരെയും വീശുവാൻ സാധ്യതയുണ്ട് . ആയതിനാൽ ഇതേ ദിവസം കടൽ അതി പ്രക്ഷുബ്ധം ആകാൻ സാധ്യതയുണ്ട്.
14 /11/ 2018 ന് വടക്ക് തമിഴ്നാടും തെക്ക് ആന്ധ്ര പ്രദേശിലും മധ്യ പടിഞ്ഞാറും തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും അതി ശക്തമായ കാറ്റു വീശുവാനും, കാറ്റിന്റെ വേഗത മണിക്കൂറിൽ 80 – 90 കി.മി വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 100 കി.മി വരെയും ആകാൻ സാധ്യതയുണ്ട് . ആയതിനാൽ ഇതേ ദിവസം കടൽ അതി പ്രക്ഷുബ്ധം ആകാൻ സാധ്യതയുണ്ട്.
ആയതിനാൽ മത്സ്യ തൊഴിലാളികൾ താഴെപറയുന്ന കടലിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് അറിയിക്കുന്നു
1, അടുത്ത 12 മണിക്കൂറിൽ മധ്യ- തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ
2, 11/11/ 2018 മുതൽ 13/11/ 2018 വരെ മധ്യ പടിഞ്ഞാറ് തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ
ഉൾക്കടലിൽ മത്സൃ ബന്ധനത്തിന് പോയിരിക്കുന്ന മത്സൃ തൊഴിലാളികൾ നാളെ നവംബർ 12ന് മുൻപ് തീരം അണയണമെന്ന് അറിയിക്കുന്നു.