സ്മാര്‍ട്ട്‌ഫോണിലെ ജിപിഎസ് ഓഫാക്കിയാലും ഗൂഗിള്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.
ജിപിഎസ് ഓഫാക്കിയെന്നാലും ഉപഭോക്താവിന്റെ ലൊക്കേഷന്‍ വിവരങ്ങള്‍ ഗൂഗിള്‍ ശേഖരിച്ചുകൊണ്ടിരിക്കും.
എന്നാല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങളാണ് ശേഖരിക്കുന്നത് എന്നാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പറയുന്നത്.
അതേ സമയം ഉപഭോക്താവിന്റെ ശേഖരിക്കുന്ന വിവരങ്ങള്‍ മറ്റൊരു ആവശ്യത്തിനുമായി ഉപയോഗിക്കുന്നില്ലെന്നും ഗൂഗിള്‍ വക്താവ് വ്യക്തമാക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആപ്പുകളിലും മറ്റും ലോക്കേഷന്‍ ഡിസേബിള്‍ ചെയ്താലും, സിംകാര്‍ഡ് റീമൂവ് ചെയ്താലും ഗൂഗിളിന് ലൊക്കേഷന്‍ വിവരങ്ങള്‍ കിട്ടുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഉപഭോക്താവിന്റെ സമ്മതമില്ലാതെയാണ് ഗൂഗിള്‍ ഡാറ്റ ശേഖരിക്കുന്നതെന്നും ഇത് ഗുരുതരമായ സ്വകാര്യ ലംഘനമാണെന്നും വിദഗ്ധര്‍ പറയുന്നു.