Warship battle

യുദ്ധവിമാനങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ പറന്നുപൊങ്ങാനും ഇറങ്ങാനും കഴിയുന്ന വിധത്തില്‍ പരന്ന കപ്പല്‍ത്തട്ടോടുകൂടിയതാണ് വിമാനവാഹിനിക്കപ്പലുകള്‍. ഈ കപ്പല്‍ത്തട്ട് ഫ്‌ലൈറ്റ് ഡക്ക് എന്നപേരിലാണറയപ്പെടുന്നത്.

നിരവധി വിമാനങ്ങളെ ഒരേസമയം ഈ ഡക്കില്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയും അല്ലാത്തവയെ ഹാംഗറുകള്‍ എന്നറിയപ്പെടുന്ന കപ്പല്‍അടിത്തട്ടിലുള്ള അറകളിലേക്ക് മാറ്റും.ആവശ്യമുള്ളപ്പോള്‍ ഇവയെ ലിഫ്റ്റ് ഉപയോഗിച്ച് മുകളിലേക്ക് കൊണ്ടുവരികയാണ് പതിവ്. ബ്രിട്ടന്റെ ഭീമന്‍ യുദ്ധക്കപ്പലുകള്‍ റഷ്യയ്ക്ക് ഭീഷണിയായിരുന്നു.

യുദ്ധസമയങ്ങളിലാണ് ഇത്തരത്തിലുള്ള വിമാനവാഹിനിക്കപ്പലുകള്‍ കൂടുതല്‍ സജീവമാകുന്നത്. ഏകദേശം 50,000ടണോളം ഭാരം വരും ഈ യുദ്ധക്കപ്പലുകള്‍ക്ക്. ഐഎന്‍എസ് വിക്രാന്ത്, ഐഎന്‍എസ് വിക്രമാദിത്യ, ഐഎന്‍എസ് വിരാട്, ഐഎന്‍എസ് വിശാല്‍ എന്നീ വിമാനവാഹിനിക്കപ്പലുകളാണ് ഇന്ത്യന്‍ നാവികസേനയ്ക്കുള്ളത്.

വിമാനവാഹിനിക്കപ്പല്‍ പ്രവര്‍ത്തിപ്പിക്കാനായി ആയിരക്കണക്കിന് നാവികരുടേയും പൈലറ്റ്മാരുടേയും സേവനമാവശ്യമാണ്.ഉയര്‍ന്ന തലത്തിലുള്ള സാങ്കേതിക വിജ്ഞാനവും മുതല്‍മുടക്കും വേണ്ടിവരുന്നതിനാല്‍ ചുരുക്കം ചില രാജ്യങ്ങള്‍ക്ക് മാത്രമേ വിമാനവാഹിനിക്കപ്പലുകള്‍ നിര്‍മ്മിക്കാന്‍ സാധിച്ചിട്ടുള്ളു.

2016 മെയിലെ കണക്ക് പ്രകാരം ലോകത്തില്‍ 37 വിമാനവാഹിനികപ്പലുകളാണ് പ്രവര്‍ത്തനത്തിലുള്ളത്.ഇതില്‍ ഏറ്റവും ചിലവേറിയതും ആണവശേഷിയുള്ളതുമായ കപ്പലുള്ളത് അമേരിക്കന്‍ നാവികസേനയ്ക്കാണ്. മറ്റ് രാജ്യങ്ങളേക്കാള്‍ പതിന്‍മടങ്ങ് കരുത്തുറ്റതുമാണ് അമേരിക്കന്‍ വിമാനവാഹിനികപ്പലുകള്‍.

ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് ക്ലാസ് എന്ന അമേരിക്കയുടെ ഭീമന്‍ കപ്പലിനെ പ്രവര്‍ത്തിപ്പിക്കാന്‍ ഒരുദിവസം ചുരുങ്ങിയത് 7മില്ല്യണ്‍ ഡോളറെങ്കിലും ആവശ്യമായി വരും.അമേരിക്കന്‍ നാവികസേനയ്ക്ക് പത്ത് പടുകൂറ്റന്‍ ആണവശേഷിയുള്ള വിമാനവാഹിനിക്കപ്പലുകളാണ് ഉള്ളത്. ഇവയ്‌ക്കൊരോന്നിനും തൊണ്ണൂറോളം യുദ്ധവിമാനങ്ങളെ വഹിക്കാനുള്ള ശേഷിയാണുള്ളത്.ലോകത്തില്‍ വച്ച് ഏറ്റവും വലിയ വിമാനവാഹിനികപ്പലാണ് അമേരിക്കന്‍ സൈന്യത്തിന്റെ ഈ ആണവവിമാനവാഹിനിക്കപ്പലുകള്‍.

Top