“ഗുരുവും മാർഗ്ഗദർശിയുമായിരുന്നു”; കെ.എസ് സേതുമാധവന് പ്രണാമമർപ്പിച്ച് മോഹൻലാല്‍

“മലയാള സിനിമയെ മാറ്റത്തിന്റെ പാതയിലൂടെ നയിക്കുകയും സാഹിത്യത്തെ ഈ കലാരൂപത്തോട് അടുപ്പിക്കുകയും ചെയ്ത അനുഗ്രഹീത ചലച്ചിത്രകാരൻ ശ്രീ കെ.എസ് സേതുമാധവൻ സാറിന് ആദരാഞ്‍ലികൾ. മലയാളം ഉൾപ്പെടെ അഞ്ചുഭാഷകളിൽ തന്റെ പ്രതിഭ തെളിയിച്ച അദ്ദേഹം ചലച്ചിത്ര ലോകത്തെ ഗുരുവും മാർഗ്ഗദർശിയുമായിരുന്നു. സാറിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം” എന്നുമാണ് മോഹൻലാല്‍ എഴുതിയിരിക്കുന്നത്. കെ എസ് സേതുമാധവന്റെ ഫോട്ടോയും മോഹൻലാല്‍ പങ്കുവെച്ചിരിക്കുന്നു.

കെ എസ് സേതുമാധവന്റെ സംവിധാനത്തില്‍ മോഹൻലാല്‍ അഭിനയിച്ചിട്ടുമുണ്ട്. ‘അറിയാത്ത വീഥികള്‍’ എന്ന ചിത്രമാണ് അതിലൊന്ന്. ‘അവിടത്തെ പോലെ ഇവിടെയും സിനിമയില്‍ മോഹൻലാലും മമ്മൂട്ടിയും കെ എസ് സേതുമാധവന്റെ സംവിധാനത്തില്‍ മത്സരിച്ച് അഭിനയിക്കുകയും ചെയ്‍തു. കെ എസ് സേതുമാധവൻ ചിത്രം വൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു.

കെ എസ് സേതുമാധവൻ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്തത് ‘ജ്ഞാനസുന്ദരി’യാണ്. ‘വീരവിജയ’ എന്ന സിംഹളീസ് ചിത്രത്തിലൂടെ 1960ല്‍ കെ എസ് സേതുമാധവൻ ആദ്യമായി സ്വതന്ത്ര സംവിധായകനായി. മറുപക്കം എന്ന തമിഴ് ചിത്രം കെ എസ് സേതുമാധവന്റെ സംവിധാനത്തില്‍ ദേശീയ അവാര്‍ഡ് നേടി. മലയാളത്തിന്റെ സാഹിത്യ കൃതികള്‍ സിനിമയാക്കിയ വിജയിപ്പിച്ച സംവിധായകരില്‍ ഒന്നാമനാണ് കെ എസ് സേതുമാധവൻ.

Top