ന്യൂഡല്‍ഹി:തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി.
പാര്‍ട്ടിയുടെ നിയന്ത്രണം കയ്യില്‍ നിന്നും പോയ പനീര്‍ശെല്‍വത്തിന്റെ പുതിയ വെളിപ്പെടുത്തല്‍ ശശികലയെ ഉദ്ദേശിച്ചുള്ളതാണ്.
ദിവസേന ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തി ജയലളിതയുടെ സുഖവിവരം അന്വേഷിച്ചിരുന്നു. എന്നാല്‍ ജയലളിതയെ കാണാന്‍ ശശികല അനുവദിച്ചില്ലെന്നാണ് പനീര്‍ശെല്‍വത്തിന്റെ പുതിയ വെളിപ്പെടുത്തല്‍.ജയലളിതയെ വിദേശത്ത് കൊണ്ടുപോയി ചികിത്സിക്കാനുള്ള അനുമതി നിഷേധിച്ചതായും പനീര്‍ശെല്‍വം പറയുന്നു.
ജയലളിതയുടെ മരണത്തിലും അവരുടെ ചികിത്സയിലും സംശയങ്ങളുണ്ടെന്നും ദുരൂഹത നീക്കണമെന്നും പനീര്‍ശെല്‍വം പല തവണ ആവശ്യപ്പെട്ടിരുന്നു.