ആലപ്പുഴ: സി പി എം ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ മുന്‍ മന്ത്രി ജി. സുധാകരന് വിമര്‍ശനം. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായില്ലെന്നും അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉള്‍വലിഞ്ഞു നിന്നുവെന്നും യോഗത്തില്‍ ആരോപണമുയര്‍ന്നു.
ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് ജി സുധാകരനെതിരെ രൂക്ഷ വിമര്‍ശനം. ജി സുധാകരന്റെ അസാന്നിധ്യത്തില്‍ ആയിരുന്നു വിമര്‍ശനം. തോമസ് ഐസക് സജീവമായപ്പോള്‍ ജി സുധാകരന് ഉള്‍വലിഞ്ഞു നിന്നുവെന്നാണ് അരോപണം. അമ്പലപ്പുഴയിലെ സ്ഥാനാര്‍ഥി എച്ച് സലാമിന് എതിരെ രക്തസാക്ഷി മണ്ഡപത്തില്‍ പതിഞ്ഞ എസ്ഡിപിഐ ആരോപണമുള്ള പോസ്റ്ററുകള്‍ക്ക് പിന്നില്‍ സുധാകര പക്ഷത്തുള്ളവരാണ് എന്നും ആക്ഷേപം ഉയര്‍ന്നു.
സീറ്റ് കിട്ടാത്തതിലെ അതൃപ്തി പല രീതിയില്‍ പ്രകടമാക്കിയെന്നും അഭിപ്രായമുണ്ടായി. എച്ച് സലാം ഉള്‍പ്പെടെയാണ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. വിമര്‍ശനം അടക്കമുള്ള കാര്യങ്ങള്‍ വിശദമായി സംസ്ഥാന നേതൃത്വം പരിശോധിക്കുമെന്ന് എ. വിജയരാഘവന് യോഗത്തില്‍ പറഞ്ഞു.