ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദേശ സര്‍വ്വകലാശാലകളും

വാഷിംഗ്ടണ്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ലോകമെമ്പാടും പ്രതി,ധേം ആളിക്കത്തുമ്പോള്‍ ഇന്ത്യയിലെ സര്‍വകലാശാലകള്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെ ഐക്യദാര്‍ഢ്യവുമായി വിദേശ സര്‍വകലാശാലകളും.

അമേരിക്കയിലെ ഹാര്‍വാഡ്,യാലെ സര്‍വകലാശാലകളിലെ 400ലേറെ വിദ്യാര്‍ത്ഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഐക്യദാര്‍ഢ്യമര്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍ പ്രസ്താവനയിറക്കി ഒപ്പ് ശേഖരണം നടത്തി.

”ഭരണഘടനാവിരുദ്ധവും വിവേചനപരവുമായ പൗരത്വഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച ഇന്ത്യയിലെ ഓരോ സര്‍വ്വകലാശാലയിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം”- പ്രസ്താവന പറയുന്നു.

ക്രൂരമായ ആക്രമണത്തിന്റെ ഇരകളില്‍ ഭൂരിഭാഗവും മുസ്ലിംകള്‍ ആണ്. ഇത് ന്യൂനപക്ഷത്തെ ലക്ഷ്യം വെച്ചുള്ള നടപടിയാണെന്നും ജാമിയ, അലിഗഢ് സര്‍വ്വകലാശാല ക്യാംപസുകളില്‍ നിന്ന് പൊലീസിനെ പിന്‍വലിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.

Top