ഇംപീച്ച്‌മെന്റ് അമേരിക്കയെ തകര്‍ക്കാനുള്ള ശ്രമം: സ്പീക്കര്‍ക്ക് ട്രംപിന്റെ കത്ത്‌

വാഷിംങ്ടണ്‍: ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്‍ നടപടികള്‍ അവസാന ഘടത്തിലേക്ക് കടക്കവെ, സ്പീക്കര്‍ നാന്‍സി പെലോസിക്ക് ഡോണ്‍ള്‍ഡ് ട്രംപിന്റെ കത്ത്. ഇംപീച്ച്‌മെന്റ് വ്യവസ്ഥകള്‍ അടങ്ങിയ പ്രമേയത്തിന്‍മേലുള്ള വോട്ടെടുപ്പ് നടപടികള്‍ ഇന്നു തുടങ്ങാനിരിക്കെയാണ് ട്രംപിന്റെ ഈ കത്ത്.

ഇംപീച്ച്‌മെന്റ് നീക്കം അമേരിക്കയെ തകര്‍ക്കാനുള്ള ശ്രമമാണെന്നും തെളിവുകള്‍ ഹാജരാക്കാനുള്ള തന്റെ അവകാശം വകവെച്ച് തന്നില്ലെന്നും ട്രംപ് കത്തില്‍ ആരോപിപിച്ചു. നിര്‍ബന്ധിത സാഹചര്യത്തില്‍ ഉപയോഗിക്കേണ്ട ഇംപീച്ച്‌മെന്റ് എന്ന വാക്കിനെ നിങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്നും ആറ് പേജുള്ള കത്തില്‍ ട്രംപ് കുറ്റപ്പെടുത്തുന്നു.

എന്നാല്‍, ജനപ്രതിനിധി സഭയുടെ ജുഡീഷ്യറി കമ്മറ്റി തെളിവെടുപ്പിന് ഹാജരാകന്‍ ട്രംപിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നാറ്റോയുടെ എഴുപതാമത് ഉച്ചകോടി നടക്കുന്നതിനാല്‍ ലണ്ടനിലായിരിക്കുമെന്ന് കാട്ടി ട്രംപ് ഒഴിഞ്ഞുമാറുകയായിരുന്നു. ഈ ആഴ്ച തന്നെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കാനാണ് തീരുമാനം. നടപടികള്‍ സെനറ്റിന്റെ പരിഗണനയ്ക്ക് എത്തുകയും രണ്ടില്‍ മൂന്ന് ഭൂരിപക്ഷത്തില്‍ പാസാവുകയും ചെയ്താല്‍ ട്രംപിന് സ്ഥാനം നഷ്ടമാകും.

2020 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ മുഖ്യ എതിരാളിയാകുമെന്ന് കരുതപ്പെടുന്ന ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോണ്‍ ബൈഡനെ കുടുക്കുന്നതിന് വേണ്ടി ഉക്രൈനുമായി ഗൂഡാലോചന നടത്തിയെന്നാണ് ട്രംപിനെതിരായ ഇംപീച്ച് നടപടികളിലേക്ക് നയിച്ച ആരോപണം. ബൈഡനെതിരെയുള്ള അന്വേഷണം പ്രഖ്യാപിക്കുന്നതിന് പകരമായി 400 മില്യണ്‍ ഡോളറിന്റെ സൈനിക സഹായം ഉക്രൈന് പ്രസിഡന്റിന് ട്രംപ് വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം.

Top