സങ്കരയിനത്തില്‍പ്പെട്ട അപൂര്‍വ്വജീവിയെ ഹവായില്‍ കണ്ടെത്തി

വാഷിംഗ്ടണ്‍: ഹവായിലെ കെവായ് ദ്വീപിന്റെ തീരപ്രദേശത്ത് ഡോള്‍ഫിന്‍ തിമിംഗല വര്‍ഗത്തിലുണ്ടായ സങ്കരയിനത്തെ കാസ്‌കേഡിയ റിസര്‍ച്ച് കളക്റ്റീവിലെ (സി ആര്‍ സി) ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 2017 ഓഗസ്റ്റില്‍ നടത്തിയ നിരീക്ഷണത്തിലാണ് ആദ്യമായി അപൂര്‍വ്വയിനത്തില്‍പ്പെട്ട സങ്കരയിനത്തെ കണ്ടെത്തിയത്. സങ്കരയിനത്തെ കണ്ടെത്തിയ ശാസ്ത്രജ്ഞര്‍ അതിന്റെ ബയോപ്‌സി സാമ്പിള്‍ പരിശോധിക്കുകയുണ്ടായി. തുടര്‍ന്ന് ജനിതക ശാസ്ത്രത്തെ കുറിച്ചും പഠിച്ചു. അപൂര്‍വ്വ ഇനത്തെ കുറിച്ച് വിശദമായി പഠിക്കാന്‍ ഗവേഷകര്‍ വീണ്ടും ഹവായിലേക്ക് തിരിച്ചിട്ടുണ്ട്.

വ്യത്യസ്ത ഇനം തിമിംഗലങ്ങളും ഡോള്‍ഫിനുകളും ഉള്ള ഹൈബ്രിഡ്‌സ് മുന്‍പ് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഈ രണ്ട് ജീവിവര്‍ഗങ്ങള്‍ക്കിടയിലുള്ള സങ്കരയിനം ആദ്യമായിട്ടാണ് കണ്ടെത്തുന്ന്. ഒരേ കുടുംബത്തില്‍ അല്ലാത്ത രണ്ട് ജീവിവര്‍ഗങ്ങള്‍ തമ്മിലുള്ള സങ്കരയിനത്തിനെയാണ് ഹവായില്‍ കണ്ടെത്തിയിരിക്കുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു. പിതാവ് പരുപരുത്ത പല്ലുള്ള ഡോള്‍ഫിനാണെന്നും, മാതാവ് തണ്ണിമത്തന്‍ തലയുള്ള തിമിംഗലവും ആകാനുള്ള സാധ്യതയുണ്ടെന്നും അവര്‍ വ്യക്തമാക്കി. യു എസ് നാവികസേനയുടെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സമുദ്ര സസ്തനി നിരീക്ഷണ പദ്ധതിയാണ് സി ആര്‍ സി.

Top