വാഷിങ്ടണ്‍: രാജ്യമെമ്പാടും കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ അമേരിക്കയില്‍ കൊറോണ സ്ഥിരീകരിച്ച ആദ്യ രോഗിയെ ചികിത്സിക്കാന്‍ റോബോട്ടുകളെ ഉപയോഗിക്കാനൊരുങ്ങി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് അധികൃതര്‍.
മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് രോഗം നിയന്ത്രണാധീതമായി പടരുന്ന സാഹചര്യത്തിലാണ് റോബോട്ടുകളെ ചികിത്സയ്ക്കായി ഉപയോഗിച്ചുതുടങ്ങിയതെന്ന് അധികൃതര്‍ അറിയിച്ചു.
സ്റ്റെതസ്‌കോപ്പും, ക്യാമറയും മൈക്രോഫോണും ഘടിപ്പിച്ച റോബോട്ടിനെ ഡോ. ജോര്‍ജ് ഡയസിന്റെ നേതൃത്വത്തിലാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. മുപ്പതുകാരനായ രോഗി വാഷിങ്ടണ്ണിലെ എവറെറ്റിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ചൈന സന്ദര്‍ശനത്തിനുശേഷം അമേരിക്കയിലേക്ക് മടങ്ങിയെത്തിയ ഇയാളെ കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചികിത്സ ഫലപ്രദമാണെന്നും ബുദ്ധിമുട്ടുകളില്ലെന്നും സിഡിസി അധികൃതര്‍ വ്യക്തമാക്കി. അതീവസുരക്ഷയ്ക്കായി ഐസോപ്പോഡ് സംവിധാനത്തിലാണ് ചികിത്സ.