ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് ഇംപാക്ട് പ്ലെയര്‍ നിയമം പിന്‍വലിക്കണമെന്ന ആവശ്യവുമായി വസിം ജാഫര്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് ഇംപാക്ട് പ്ലെയര്‍ നിയമം പിന്‍വലിക്കണമെന്ന ആവശ്യവുമായി വസിം ജാഫര്‍. ഇംപാക്ട് ബൗളര്‍ നിയമം ഓള്‍ റൗണ്ടേഴ്‌സിനെ ബൗളിംഗില്‍ നിന്നും ഒഴിവാക്കാന്‍ കാരണമാകുന്നതായി ജാഫര്‍ പറഞ്ഞു. ഓള്‍ റൗണ്ടേഴ്‌സിന്റെ കുറവ് ഇന്ത്യന്‍ ക്രിക്കറ്റിന് ഗുണം ചെയ്യില്ലെന്നും ജാഫര്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

മുമ്പ് ക്രിക്കറ്റില്‍ സബ്സ്റ്റ്യൂഷന്‍ താരങ്ങളെ ഉപയോഗിച്ചിരുന്നെങ്കിലും അവയൊന്നും വിജയിച്ചിട്ടില്ല. 2005ല്‍ ഒരു താരത്തിന് സൂപ്പര്‍ സബായി കളിക്കാന്‍ കഴിയുമെന്ന നിയമം ഉണ്ടായിരുന്നു. എന്നാല്‍ ഈ നിയമം പിന്നീട് ഒഴിവാക്കി. അതിന് ശേഷം ഫീല്‍ഡിംഗിനിടെ പരിക്ക് പറ്റുന്ന താരത്തിന് പകരക്കാരനെ ഇറക്കാമെന്നായിരുന്നു നിയമം. എങ്കിലും ഇങ്ങനെ വരുന്ന താരത്തിന് ബാറ്റിംഗും ബൗളിംഗും അനുവദിക്കപ്പെട്ടിരുന്നില്ല.
2019ല്‍ പകരക്കാരനായി ഇറങ്ങുന്ന താരത്തിന് ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും കഴിയുമെന്നായി. ഇതിനെയാണ് കണ്‍കഷന്‍ സബ്സ്റ്റ്യൂട്ട് എന്ന് പേരിട്ടത്.

കഴിഞ്ഞ സീസണിലാണ് ഐപിഎല്ലില്‍ ഇംപാക്ട് പ്ലെയര്‍ നിയമം കൊണ്ടുവരുന്നത്. ആദ്യ ഇലവനില്‍ ഇല്ലാത്ത ഒരു താരത്തിന് പിന്നീട് മത്സരത്തിന്റെ ഭാഗമാകാന്‍ കഴിയുമെന്നതാണ് ഇംപാക്ട് നിയമത്തിന്റെ പ്രത്യേകത. പകരമായി ടീമില്‍ ഉണ്ടായിരുന്ന ഒരു താരം സബ്സ്റ്റ്യൂട്ട് ചെയ്യപ്പെടും.

 

Top