കൊച്ചി: കൊച്ചി ബ്രഹ്മപുരം പ്ലാന്റിലേക്കുള്ള മാലിന്യനീക്കം നിലച്ചതോടെ നഗരത്തില്‍ മാലിന്യം കുമിഞ്ഞു കൂടുന്നു.
നഗരത്തില്‍ കുമിഞ്ഞ് കൂടിയ മാലിന്യം പൂര്‍ണമായും നീക്കം ചെയ്യണമെങ്കില്‍ ദിവസങ്ങള്‍ വേണ്ടി വന്നേക്കും. പ്രധാന റോഡുകളിലും ഇടറോഡുകളിലും ഉള്‍പ്പെടെ മാലിന്യം കുമിഞ്ഞു കൂടിയ സ്ഥിതിയാണ് ഉള്ളത്.
ജൈവമാലിന്യനീക്കം കഴിഞ്ഞ ദിവസം ഭാഗികമായി പുനഃസ്ഥാപിച്ചുവെങ്കിലും വഴിയോരങ്ങളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും കുന്നുകൂടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും നീക്കം ചെയ്യുന്നത് പൂര്‍ണമായി തടസപ്പെട്ടിരിക്കുകയാണ്. മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളില്‍ ദുര്‍ഗന്ധം രൂക്ഷമായതിനാല്‍ ജനജീവിതത്തെയും ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്.