സെപ്റ്റിക് ടാങ്ക് മാലിന്യം കലര്‍ന്ന വെള്ളം കുടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

fever

ഗുരുവായൂര്‍: ഗുരുവായൂരില്‍ അങ്ങാടിത്താഴം പ്രദേശത്ത് സെപ്റ്റിക് ടാങ്ക് മാലിന്യം കലര്‍ന്ന വെള്ളം കുടിച്ച് അവശനിലയിലായ രണ്ട് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമൃത് പദ്ധതിയുടെ ഭാഗമായി കാന നിര്‍മ്മാണം നടക്കുന്നതിനിടെയാണ് കുടിവെള്ള പൈപ്പ് പൊട്ടി മലിന ജലം കയറിയത്.

സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ ജല അതോറിട്ടി ഉപരോധിച്ചു. ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഗുരുവായൂര്‍ മേഖലയില്‍ ഉള്ളവര്‍ ജല അതോറിറ്റിയുടെ വെള്ളം ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top