ന്യൂഡല്‍ഹി: മാലിന്യ രഹിത ആണവ ഇന്ധനം തേടി ചന്ദ്രനിലേക്ക് പര്യവേഷണ വാഹനം വിക്ഷേപിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ചന്ദ്രനില്‍ നിന്നും മാലിന്യരഹിത ആണവോര്‍ജം ഖനനം ചെയ്‌തെടുക്കാനുള്ള സാധ്യതയെ കുറിച്ച് പഠിക്കാനാണ് പര്യവേഷണത്തിന് ഐ എസ് ആര്‍ ഒ തയ്യാറെടുക്കുന്നതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ഒക്ടോബര്‍ മാസത്തോടെയാകും ഐഎസ്ആര്‍ഒ വാഹനം വിക്ഷേപിക്കുന്നത്. തുടര്‍ന്ന് ചന്ദ്രന്റെ ദക്ഷിണ ഉപരിതലം പഠനവിധേയമാക്കുകയും ജലത്തിന്റെയോ ഹീലിയം 3 ന്റെയോ സാന്നിദ്ധ്യമുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യുന്നതാണ്.
ഭൂമിയില്‍ താമതമ്യേന കുറഞ്ഞ അളവില്‍ കാണപ്പെടുന്നതാണെങ്കിലും ചന്ദ്രനില്‍ ഹീലിയം 3 ധാരാളമായി കാണപ്പെടുന്നുണ്ടെന്നും ചന്ദ്രനിലെ ഊര്‍ജസ്രോതസ്സിനെ ഭൂമിയിലേക്ക് എത്തിക്കാന്‍ സാധിക്കുന്നത് ഏതു രാജ്യത്തിനാണോ അവര്‍ക്കായിരിക്കും പ്രവര്‍ത്തനത്തില്‍ മേധാവിത്വം ഉണ്ടായിരിക്കുകയെന്നും ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു. വെറുതെ പദ്ധതിയുടെ ഭാഗമാകുകയല്ല, പകരം ആ മേഖലയുടെ നേതൃത്വം ഏറ്റെടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.