മെല്‍ബണ്‍: കളിക്കളത്തിലെത്തിയാല്‍ പൊതുവേ ഗൗരവശാലിയാണ് കൊഹ്‌ലി. എന്നാല്‍ ഇന്ന് നടന്ന കളിയില്‍ മെല്‍ബണ്‍ മൈതാനത്ത് പൊട്ടിച്ചിരിക്കുന്ന കൊഹ്‌ലിയുടെ വീഡിയോ പുറത്തു വന്നത് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകര്‍. കൊഹ്‌ലി മാത്രമല്ല മിച്ചല്‍ സ്റ്റാര്‍ക്കും പൊട്ടിച്ചിരിക്കുന്നുണ്ട്.
മത്സരത്തിലെ ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 86-ാം ഓവറിന്റെ രണ്ടാം പന്താണ് കൊഹ്‌ലിയേയും സ്റ്റാര്‍ക്കിനേയും ചിരിപ്പിച്ചത്. പന്തെറിഞ്ഞത് മിച്ചല്‍ സ്റ്റാര്‍ക്കാണ്. സ്റ്റാര്‍ക്കിന്റെ പന്ത് കൊഹ്‌ലി ലീവ് ചെയ്തു. കീപ്പര്‍ക്ക് കൈപ്പിടിയില്‍ ഒതുക്കാന്‍ കഴിയുമെന്ന് തോന്നിച്ച് ബൗണ്‍സര്‍ കീപ്പര്‍ക്ക് മുകളീലൂടെ ബൗണ്ടറിയിലേക്ക്. പെയ്ന്‍ കഴിവിന്റെ പരമാവധി നോക്കി. എന്നാല്‍ തടയാനായില്ല.
അതോടെയാണ് കൊഹ്‌ലിക്കും സ്റ്റാര്‍ക്കിനും ചിരിയടക്കാനാവാതെ വന്നത്. എന്ത് തന്നെയായാലും ഈ വീഡിയോ നിമിഷ നേരം കൊണ്ട് വൈറലായി മാറി.