ബിജ്‌നോര്‍: ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ വൃദ്ധയായ ഭര്‍തൃ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മരുമകളെ പൊലീസ് അറസ്റ്റ് ചെയ്തു. മകന്റെ പരാതിയിലാണ് അറസ്റ്റ്.
അമ്മായി അമ്മയെ ക്രൂരമായി പീഡിപ്പിക്കുന്ന മരുമകളുടെ ദൃശ്യങ്ങള്‍ ഭര്‍ത്താവ് രഹസ്യമായി സ്ഥാപിച്ച സി.സി.ടി.വി കാമറയില്‍ പതിഞ്ഞു. ഭാര്യയുടെ മോശമായ പെരുമാറ്റത്തെ തുടര്‍ന്നാണ് സിസിടിവി സ്ഥാപിച്ചതെന്ന് ഭര്‍ത്താവ് പറഞ്ഞു.
യു.പിയിലെ ബിജ്‌നോര്‍റില്‍ ജനുവരി അഞ്ചിനാണ് സംഭവം നടന്നത്. എഴുപത് വയസുള്ള സ്ത്രീയാണ് മരുമകളുടെ ക്രൂരപീഡനത്തിന് ഇരയായത്. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് സംഗീത രാജ റാണി ജെയിനെ നിര്‍ദ്ദയം പീഡിപ്പിക്കുകയായിരുന്നു. ഇഷ്ടിക കൊണ്ട് രാജറാണിയെ ഇടിക്കുന്നതും തൊഴിക്കുന്നതുമൊക്കെ വീഡിയോ ദൃശ്യങ്ങളില്‍ കാണാം. കഴുത്തില്‍ തുണിയിട്ട് ശ്വാസം മുട്ടിച്ച ശേഷം നിലത്തിട്ട് വലിച്ചിഴക്കുകയും ചെയ്യുന്നുണ്ട്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തതും സംഗീതയെ അറസ്റ്റു ചെയ്തതും.
രാജറാണിയുടെ മകന്‍ സന്ദീപ് ഏഴു വര്‍ഷം മുന്പാണ് സംഗീതയെ വിവാഹം ചെയ്തത്. അടുത്തിടെ സംഗീത, സ്ത്രീധന പീഡനം ആരോപിച്ച് സന്ദീപിനെതിരെ കേസു കൊടുത്തു. ഇത് കുടുംബ കോടതിയില്‍ നടന്നു വരികയാണ്. മാത്രമല്ല, വിവാഹ ശേഷം സന്ദീപിനെതിരെ ലൈംഗിക പീഡന കേസും ഫയല്‍ ചെയ്തിട്ടുണ്ട്.
മരുമകളുടെ പീഡനത്തെ തുടര്‍ന്ന് അവശനിലയിലായ രാജറാണി ആശുപത്രിയില്‍ ചികിത്സയിലാണ്. തലയിലും ദേഹത്തുമൊക്ക നിരവധി മുറിവുകള്‍ അവര്‍ക്കുണ്ട്. മരുമകള്‍ എല്ലായ്‌പ്പോഴും അമ്മയോട് ക്രൂരമായി പെരുമാറാറുണ്ടെന്ന് സന്ദീപ് പറഞ്ഞു. ചിലപ്പോള്‍ തന്നേയും ആക്രമിക്കും. ഉപദ്രവം സഹിക്കാന്‍ വയ്യാതെ വന്നതോടെയാണ് വീട്ടില്‍ രഹസ്യമായി സി.സി.ടി.വി കാമറ സന്ദീപ് സ്ഥാപിച്ചത്. ഇതിലൂടെ സംഗീതയുടെ ക്രൂരകൃത്യങ്ങള്‍ മറ്റുള്ളവര്‍ അറിയട്ടെ എന്നു കരുതിയെന്നും സന്ദീപ് പറഞ്ഞു.