വീഡിയോ കാണുന്നതിനും ഷെയര്‍ ചെയ്യുന്നതിനുമായി ഫെയ്‌സ്ബുക്ക് പുതിയ സംവിധാനം ‘വാച്ച്’ അവതരിപ്പിച്ചു.
ഫേസ്ബുക്കിന്റെ ബ്ലോഗിലാണ് പുതിയ സംവിധാനം അവതരിപ്പിച്ചത്.
കാഴ്ചയിലും പ്രവര്‍ത്തനരീതിയിലും ഗൂഗിളിന്റെ വീഡിയോ സ്ട്രീമിങ് സംവിധാനമായ യൂട്യൂബുമായി ഏറെ സമാനതകളുണ്ട് ഫെയ്‌സ്ബുക്കിന്റെഈ സംവിധാനത്തിന്.
മൊബൈല്‍, ഡെസ്‌ക്ടോപ്, ലാപ്‌ടോപ് ഒപ്പം ടെലിവിഷന്‍ ആപ്പുകളിലും വാച്ച് ലഭ്യമാവും.
ലൈവ് ആയും റെക്കോര്‍ഡ് ചെയ്തും വാച്ച് വഴി വീഡിയോ പരിപാടികള്‍ സ്ട്രീം ചെയ്യാനാവും.
ആദ്യഘട്ടത്തില്‍ അമേരിക്കയില്‍ മാത്രമാണ് വാച്ച് ലഭ്യമാവുക. വരുന്ന ആഴ്ചകളില്‍ മറ്റുള്ളവര്‍ക്കും വാച്ച് ലഭ്യമാവുമെന്ന് ഫെയ്‌സ്ബുക്ക് ബ്ലോഗില്‍ പറയുന്നു.
വലിയൊരുഭാഗം യൂട്യൂബ് വീഡിയോകള്‍ കാണുന്നത് ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ വഴിയാണ്.
പുതിയ സംവിധാനം അവതരിപ്പിക്കുക വഴി യൂട്യൂബ് ഉപഭോക്താക്കളെ തങ്ങളിലേക്ക് അടുപ്പിക്കുകയാണ് ഫെയ്‌സ്ബുക്കിന്റെ ലക്ഷ്യം.