കോടതിയലക്ഷ്യക്കേസ് ; ഷൈന മോള്‍ക്കെതിരായ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു

കൊച്ചി : കോടതിയലക്ഷ്യക്കേസില്‍ വാട്ടര്‍ അതോറിറ്റി എംഡി ഷൈന മോള്‍ക്കെതിരായ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു.

ഷൈന മോള്‍ കോടതിയില്‍ നേരിട്ടെത്തി മാപ്പപേക്ഷ നല്‍കിയിരുന്നു.

ഇതേത്തുടര്‍ന്നാണ് ഷൈനാമോള്‍ക്കെതിരായ കോടതിയലക്ഷ്യക്കേസ് അവസാനിപ്പിക്കാന്‍ കോടതി ഉത്തരവിട്ടത്.

ചെന്നൈ ആസ്ഥാനമായ ഇഎസ്‌ഐഎല്‍ എന്ന കമ്പനിയാണ് ജല അതോറിറ്റിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

കരാര്‍ തുക വര്‍ധിപ്പിച്ചു കൊടുക്കണമെന്ന കോടതിയുടെ ഉത്തരവ് വാട്ടര്‍ അതോറിറ്റി എംഡി പാലിച്ചില്ല. ഇതേതുടര്‍ന്നാണ് കമ്പനി കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.

നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടും എംഡി അതിന് തയാറാകാത്തതിനെ തുടര്‍ന്ന് ഈ മാസം 15ന് ഷൈന മോളെ അറസ്റ്റു ചെയ്തു ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Top