ന്യൂഡല്‍ഹി: വ്യാജ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത എഴുത്തുകാരി തസ്ലീമ നസ്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങളായും ട്രോളുകളായും നിരവധി പോസ്റ്റുകളാണ് തസ്ലീമ നസ്റിനെതിരെ എത്തുന്നത്.
ഒരു മുസ്ലീം പുരോഹിതന്‍ കാവിവേഷധാരിയായ ഒരാള്‍ക്ക് മദ്യം ഒഴിച്ചുകൊടുക്കുന്ന ചിത്രമാണ് തസ്ലീമ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
എന്നാൽ ഗ്ലാസിലേക്ക് ദ്രാവകം പകര്‍ന്നുകഴിയുമ്പോള്‍ കാണുന്നത് തെളിഞ്ഞ നിറത്തില്‍ തന്നെയാണ്. തുടർന്നാണ് ചിത്രം എഡിറ്റ് ചെയ്തതാണെന്ന നിഗമനത്തിലേക്ക് എത്തിയത്.
— taslima nasreen (@taslimanasreen) December 6, 2017
വ്യാജവാര്‍ത്തകളും ചിത്രങ്ങളും വേഗത്തില്‍ കണ്ടുപിടിക്കുന്ന സോഷ്യല്‍ മീഡിയ ഹോക്സ് സ്ലേയര്‍ എന്ന വെബ്സൈറ്റ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തസ്ലീമ നസ്റിന്‍ ഫോട്ടോഷോപ് പരീക്ഷിച്ചു, വെള്ളം മദ്യമായി എന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. പുരോഹിതന്‍ വെള്ളം പകര്‍ന്നുകൊടുക്കുന്ന യഥാര്‍ഥ ചിത്രവും വെബ്സൈറ്റ് പുറത്തുവിട്ടിരുന്നു.
വ്യാജ ചിത്രം കണ്ടെത്തിയ വിവരം സോഷ്യൽ മീഡിയയിൽ വൈറലായതോടെ രൂക്ഷമായ വിമർശനമാണ് എഴുത്തുകാരി നേരിടുന്നത്.