തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാമിന്റെ അവസാന ഷട്ടറും 11 മണിയോടെ അടച്ചു. ഡാമിലേക്കുള്ള നീരൊഴുക്കു കുറഞ്ഞതിനെ തുടര്‍ന്നാണു നടപടി. തുറന്ന 6 ഷട്ടറുകളില്‍ മൂന്നെണ്ണം ഇന്നലെ രാത്രിയിലും രണ്ടെണ്ണം ഇന്നു രാവിലെയും അടച്ചിരുന്നു.
മൂന്നാം നമ്പര്‍ ഷട്ടര്‍ 20 സെന്റിമീറ്റര്‍ മാത്രം ഉയര്‍ത്തിയായിരുന്നു വെള്ളം ഒഴുക്കിവിട്ടുകൊണ്ടിരുന്നത്. ജലനിരപ്പ് 135.5 അടിയായതോടെ അവസാന ഷട്ടറും അടയ്ക്കുകയായിരുന്നു.