water for all panjayath

water

തിരുവനന്തപുരം: എല്ലാ പഞ്ചായത്തിലും ശുദ്ധജലം എത്തിക്കാനുള്ള പദ്ധതിക്ക് ജല വിഭവ വകുപ്പ് തുടക്കം കുറിച്ചതായി മന്ത്രി മാത്യു ടി തോമസ്. വരള്‍ച്ച മുന്‍കൂട്ടി കണ്ടുകൊണ്ട് ജലസംരക്ഷണ പദ്ധതി ആരംഭിച്ചിട്ടുണ്ട്.

നദികളെ മലിനമാക്കുന്നവര്‍ക്കുള്ള ശിക്ഷ വര്‍ധിപ്പിക്കുന്നതിന് നിയമഭേദഗതി കൊണ്ടുവരുമെന്നും മാത്യു ടി തോമസ് പറഞ്ഞു.

നിലവില്‍ 471 പഞ്ചായത്തുകളിലും 66 മുന്‍സിപ്പാലിറ്റികളിലുമാണ് ശുദ്ധ ജലം എത്തിക്കുന്നത്. ഇത് 100 ശതമാനത്തിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ജലസംരക്ഷ പദ്ധതികള്‍ വിജയിക്കണമെങ്കില്‍ ജനങ്ങളില്‍ സാക്ഷര ഉണ്ടാകേണ്ടതുണ്ട്. ജീവിത ശൈലി തന്നെ മാറ്റേണ്ടതുണ്ടെന്നും മാത്യു ടി തോമസ് പറഞ്ഞു.

Top