ഓഹരി വിപണിയിൽ ഇടം നേടി ജലവും

സ്വർണവും എണ്ണയും പോലെ ജലവും ഇനി മുതൽ ഓഹരി വിപണിയിൽ. ഭാവിയിൽ ലോകത്ത് ശുദ്ധജല ലഭ്യതയ്ക്ക് വലിയ കുറവ് നേരിട്ടേക്കും എന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് അവധി വ്യാപാരത്തിലേക്ക് ജലത്തെയും ഉൾപ്പെ‌ടുത്താൻ തീരുമാനിച്ചത്.

നാസ്ഡാക്ക് വെലസ് കാലിഫോർണിയ ജല സൂചികയിലാണ് (എൻക്യുഎച്ച് 2ഒ) ജലത്തിന്റെ വ്യാപാരം നടക്കുന്നത്. യുഎസ് ഓർഗനൈസേഷനായ സിഎംഇ ഗ്രൂപ്പാണ് സൂചിക സംബന്ധിച്ച കരാർ ആരംഭിച്ചത്. ചിക്കാഗോ ആസ്ഥാനമായുള്ള കമ്പനിയാണ് ഇത്.

Top